ഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. നല്ല ഭരണത്തിന്റെ നിബന്ധനകളെ പുനർനിർവചിക്കുന്ന പരിഷ്കാരമാണിതെന്നും അതിന് നയപരമായ സ്തംഭനാവസ്ഥ തടയാനും വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു. 75-ാം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ നാഗരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്
ഇത്രയും വലിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ കാഴ്ചപ്പാടും ചങ്കൂറ്റവും വേണം.ബ്രിട്ടീഷ് കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം മൂന്ന് ആധുനിക നിയമങ്ങള്‍ കൊണ്ടുവന്നത് കോളോണിയല്‍ മനോഭാവം മാറ്റാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ്. പുതിയ നിയമങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ശിക്ഷയെക്കാള്‍ നീതി നടപ്പാക്കുന്നതിനും മുൻഗണന നല്‍കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആധുനിക ആശയങ്ങളും നമ്മുടെ നാഗരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്.
75 വർഷമായി, ഇന്ത്യയെ അത് പുരോഗതിയിലേക്ക് നയിക്കുന്നു.
ഇന്ത്യക്കാർ എന്ന നിലയില്‍ നമ്മുടെ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറ ഭരണഘടന പ്രദാനം ചെയ്യുന്നു. ഒരു കുടുംബമെന്ന നിലയില്‍ ഇന്ത്യക്കാരെ കൂട്ടിയിണക്കുന്നു. 75 വർഷമായി, ഇന്ത്യയെ അത് പുരോഗതിയിലേക്ക് നയിക്കുന്നു. ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ ഇന്ന് ആഗോള സാമ്ബത്തിക പ്രവണതകളെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത രൂപരേഖയില്ലാതെ ഈ പരിവർത്തനം സാദ്ധ്യമാകുമായിരുന്നില്ല.
ഭാവിയുടെ താക്കോല്‍ യുവജനങ്ങളില്‍
സമീപ വർഷങ്ങളിലെ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വഴി കർഷകർക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ വരുമാനം ഉറപ്പാക്കി. പലരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. വ്യത്യസ്ത മേഖലകളിലുള്ള പുരോഗതി മൂലം, ഇന്ത്യ തലയുയർത്തി ഭാവിയിലേക്ക് മുന്നേറുകയാണ്. ഭാവിയുടെ താക്കോല്‍ നമ്മുടെ യുവജനങ്ങളാണ്. പ്രത്യേകിച്ച് യുവതികള്‍. ഇന്ത്യയെ സ്വന്തം സ്വപ്നങ്ങളിലൂടെ വാർത്തെടുക്കുകയാണവർ.രാഷ്ട്രപതി പറഞ്ഞു.
