ആലപ്പുഴ: വനിതകളുടെ ജീവൻ രക്ഷിക്കാൻ കഴിവില്ലാത്ത ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തല്‍സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി..രാഷ്ട്രീയ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാൻ പറഞ്ഞു. കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എസ്.എസ്.
പി.എ വനിതാ ഫാറാം സംസ്ഥാന പ്രസിഡന്റ് ടി.വനജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നദിറാ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. എം.വാസന്തി, ടി.എസ്.രാധാമണി. ഗിരിജാ ജോജി, എ.നസീം ബീവി, കെ.സരോജിനി, തങ്കമ്മ വേലായുധൻ, സി.പ്രേമ വല്ലി, എ. ശ്രീമതി, ഡോ. കെ. സുശീല, ഗീതാ കൊമേരി, എസ്.എസ്.ഗീതാഭായി, ജി.വിജയമ്മ , ലീല അക്കപ്പാടം,പി.എം.കുഞ്ഞി മുത്തു, പി.സി.പ്രേമവല്ലി, കെ.ജയശ്രീ എന്നിവർ സംസാരിച്ചു