റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒടുവിൽ കടുവ കൂട്ടിലായി

January 17, 2025 - 4:38 am

പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു മുറിവുണ്ട്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. കടുവ ആകെ ക്ഷീണിതനാണ്. വനം വിട്ടിറങ്ങിയ കടുവ പുല്‍പ്പളളി അമരക്കുനി ഭാഗങ്ങളിലെ കാപ്പിത്തോട്ടങ്ങളിലാണ് ഇതേവരെ കഴിഞ്ഞത്.

വനം വകുപ്പ് കണ്ട ഏറ്റവും വലിയ ഓപ്പറേഷൻ.

ഇതിനകം അഞ്ച് ആടുകളെ കടുവ വക വരുത്തി. കടുവയെ പിടികൂടാതെ വന്നപ്പോള്‍ വനം വകുപ്പിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഡി.എഫ്.ഒ അജിത് കെ രാമന്റെയും വനം വകുപ്പിന്റെ സീനിയർ വെറ്റനറി സർജൻ ഡോ: അരുണ്‍ സക്കറിയയുടെയും നേതൃത്വത്തില്‍ ആർ.ആർ.ടി സംഘം ഊണും ഉറക്കവും ഉപേക്ഷിച്ച്‌ കടുവക്കായി രംഗത്തുണ്ടായിരുന്നു. വനം വകുപ്പ് കണ്ട ഏറ്റവും വലിയ ഓപ്പറേഷനാണ് കടുവക്കായി നടത്തിയിരുന്നത്. കുങ്കി ആനകളും തെർമൻ സ്‌കാനറുകളും ഇതിനായി ഉപയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *