വസതിയിൽ വച്ചുണ്ടായ വീഴ്ചയി ല്‍ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പരിക്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയില്‍ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. .എല്ലിന് പൊട്ടലില്ല . വസതിയിലുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരിക്കേറ്റത്.ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. ജനുവരി 16 വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകള്‍.

വീല്‍ ചെയറിന്റെ സാഹയത്തോടെയാണ് മാർപാപ്പ സാധാരണയായി സഞ്ചരിക്കാറുള്ളത്

ഒരു മാസം മുമ്പും വീഴ്ചയില്‍ മാർപാപ്പയുടെ കവിളില്‍ ചെറിയ പരിക്കുകള്‍ പറ്റിയിരുന്നു. കാല്‍ മുട്ടിലേത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാർപാപ്പ വീല്‍ ചെയറിന്റെ സാഹയത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →