തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി 17നു നിയമസഭാ സമ്മളനം ചേരാനിരിക്കേ, ചോദ്യോത്തരവേള ഒഴിവാക്കിയതിനെത്തുടർന്ന് മന്ത്രിമാർ വിദേശത്ത്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാല്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മന്ത്രിമാർ മറുപടി പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളില്‍ നിയമമന്ത്രി പി. രാജീവ് അടക്കമുള്ളവർ വിദേശത്തു പോയത്.
ജനുവരി 20 മുതല്‍ 24 വരെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ വാർഷിക യോഗം സ്വിറ്റ്സർലൻഡിൽ
ഇപ്പോള്‍ യുഎഇ സന്ദർശനത്തിലുള്ള പി. രാജീവ് മടങ്ങിയെത്തിയ ശേഷം 18 മുതല്‍ 25 വരെ സ്വിറ്റ്സർലൻഡിലേക്കു പോകും. വൻ ഉദ്യോഗസ്ഥ പരിവാരവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ജനുവരി 20 മുതല്‍ 24 വരെ സ്വിറ്റ്സർലൻഡിലെ ഡാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ വാർഷിക യോഗത്തില്‍ പങ്കെടുക്കാനാണ് രാജീവിന്‍റെ യാത്ര
