കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക

ഡല്‍ഹി: കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 50 ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 26 മുതലാണ് സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതര) കണ്‍വീനറായ ദല്ലേവാള്‍ നിരാഹാര സമരം ആരംഭിച്ചത്

അദ്ദേഹത്തിന്‍റെ രക്തസമ്മർദ്ദത്തില്‍ കാര്യമായ മാറ്റം

പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിലാണ് നിരാഹാര സമരം. വൈദ്യസഹായം തുടർച്ചയായി നിരസിച്ചതോടെ അദ്ദേഹത്തിന്‍റെ രക്തസമ്മർദ്ദത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതായി ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായ ഡോ.അവതാർ സിംഗ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →