ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാനായി .വി. നാരായണൻ നിയമിതനായി

ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച്‌ ഓർഗനൈസേഷന്‍റെ പുതിയ ചെയർമാനായി ഇസ്രോയുടെ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റം സെന്‍റർ ഡയറക്ടറും മുതിർന്ന ശാസ്ത്രജ്ഞനുമായ വി. നാരായണൻ ചുമതലയേറ്റു. എസ്. സോമനാഥ് വിരമിച്ച ഒഴിവിലാണ് നിയമനം. മനുഷ്യനെ ബഹിരാകാശത്തെ ത്തിക്കുന്ന ഇസ്രോയുടെ മാർക്ക്-3 ബാഹുബലി പദ്ധതിയുടെ അമരത്തും നാരായണനാണ്.

2040 ഓടെ ഇന്ത്യ ബഹിരാകാശ സ്റ്റേഷൻ ആരംഭിക്കും

2026 ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യമെന്ന് ചുമതലയേറ്റശേഷം വി. നാരായണൻ പറഞ്ഞു.2047 വരെ ഇസ്രോയ്ക്ക് വിവിധ പദ്ധതികള്‍ പൂർത്തീകരിക്കേണ്ടതുണ്ടെന്നും 2040 ഓടെ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ ആരംഭിക്കുമെന്നും വി. നാരായണൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →