കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ജനുവരി 13 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ് വാര്‍ത്താ സമ്മേളനം.
അഭിഷേക് ബാനര്‍ജിയാണ് അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും തിങ്കളാഴ്ച്ച വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും സൂചന. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും. ഈ സാഹചര്യത്തിലാണ് രാജിയെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്