കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. പ്രധാന മാർക്കറ്റുകളില്‍ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ജില്ലാ കളക്ടറും ചേർന്ന് നടപടിയെടുക്കണം.

ജില്ലയിലെ ഒരു പഞ്ചായത്ത് മാതൃകാ സൗരോർജ പഞ്ചായത്താക്കണം

സർക്കാർ ഓഫീസുകള്‍ സൗരോർജത്തിലേക്ക് മാറ്റാൻ നടപടിയുണ്ടാകണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതർക്ക് നിർമിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോർജ സംവിധാനം സിയാല്‍ സ്ഥാപിക്കും. സർക്കാർ ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →