ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ.ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാള്‍ക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണെന്നും സുധാകരൻ പറഞ്ഞു. ജനുവരി 9 ന് കായംകുളം എംഎസ്‌എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം.

ബോബി ചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ തങ്ങള്‍ തല്ലിയനെ എന്നും സുധാകരൻ പറഞ്ഞു

ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി

അതേസമയം അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പരാതിയ്ക്ക് കാത്തു നില്‍ക്കാതെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും വിഷയത്തില്‍ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ വിമർശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →