സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം ജനുവരി 9 ലേക്ക് മാറ്റിവെച്ചു

ശ്രീഹരിക്കോട്ട : ജനുവരി 7 ന് നടക്കാനിരുന്ന ഐഎസ്‌ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ജനുവരി ഏ‍ഴില്‍ നിന്നും ഒമ്പതിലേക്കാണ് ദൗത്യം മാറ്റിവെച്ചത്.എക്സിലൂടെയാണ് ഐഎസ്‌ആര്‍ഒ ദൗത്യം വൈകുമെന്ന വിവരം അറിയിച്ചത്. ജനുവരി 9 ന് രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കും ഇടയില്‍, പിഎസ്‌എല്‍വി-60 റോക്കറ്റ് ഉപയോഗിച്ച്‌ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച്‌ കൂട്ടിയോജിപ്പിക്കും.

ദൗത്യം വിജയിച്ചാല്‍ സ്‌പെയ്‌സ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

ഡിസംബര്‍ 30നാണ് പിഎസ്‌എല്‍വി 60 റോക്കറ്റ് ഉപയോഗിച്ച്‌ സ്‌പേഡെക്‌സ്‌ ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേയ്ക്ക് അയച്ചത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ദൗത്യം വിജയിച്ചാല്‍ സ്‌പെയ്‌സ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ളത്.

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പ്

ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ പ്രക്ഷേപണം ചെയ്തേക്കും. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇതിനാല്‍, ഭാവിയിലെ ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പായി ഇതിനെ കാണാം. അതിനാല്‍ തന്നെ ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നത് ഐഎസ്‌ആര്‍ഒക്ക് നിർണായകമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →