.തിരുവനന്തപുരം: കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്നാണ് പരാതി..
‘റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ’എന്ന അടികുറിപ്പ്
തെരഞ്ഞെടുപ്പ് സമയത്ത് ‘റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ’എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് വിനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്
