പാറ്റ്ന: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി 2025 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.വിനോദ്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു.
കേരള ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു പകരമാണ് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായത്.
