ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടി യോജിപ്പിച്ച് ഒന്നാക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ചൊവ്വാഴ്ച രാവിലെ നടക്കും.രാവിലെ ഒന്പതിനും പത്തിനും ഇടയിലാകും ഉപഗ്രഹങ്ങളുടെ കൂടിച്ചേർക്കല്‍ നടക്കുക. കൂടിച്ചേരല്‍ ദൗത്യം ഐഎസ്‌ആർഒ തത്‌സമയം സംപ്രേഷണം ചെയ്യും
വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുടെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും
വിക്ഷേപണം നടന്ന അന്നുതന്നെ കൂടിച്ചേരല്‍ ഏഴിനു നടക്കുമെന്ന് ഐഎസ്‌ആർഒ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പത്തിന് പിഎസ്‌എല്‍വി 60 റോക്കറ്റില്‍ 476 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിച്ച ചേസർ(എസ്ഡിഎക്സ് 01), ടാർഗറ്റ്(എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളാണു കൂടിച്ചേരുക. കൂടിച്ചേർക്കല്‍ വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുടെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും