തൊടുപുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ശിവരാമന്‍റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട.സിപിഎമ്മിന് മാർഗ നിർദേശം നല്‍കാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം പാർട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സി.വി വർഗീസ് പറഞ്ഞു.
എം.എം. മണി എംഎല്‍എയുടെ പ്രസംഗത്തെ കെ.കെ. ശിവരാമൻ രൂക്ഷമായി വിമർശിച്ചിരുന്നു.
കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍റെ മനോനില പരിശോധിക്കണമെന്ന എം.എം. മണി എംഎല്‍എയുടെ പ്രസംഗത്തെ കെ.കെ. ശിവരാമൻ തന്‍റെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കെ.കെ ശിവരാമനെതിരേ രൂക്ഷ വിമർശനവുമായി സി.വി.വർഗീസ് പുതുവർഷദിനത്തിൽ രംഗത്തെത്തിയത്.സിപിഎമ്മിന് കൃത്യമായ പെരുമാറ്റച്ചട്ടമുണ്ട്.എം.എം. മണിയുടെ പരാമർശത്തെ ഒറ്റതിരിഞ്ഞ് കാണേണ്ട.
സജിയുടെ വിശദീകരണം പാർട്ടിക്ക് തൃപ്തികരം
കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയില്‍ സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. സജിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാമെന്നും സജിയുടെ വിശദീകരണം പാർട്ടി ക്ക് തൃപ്തികരമാണെന്നും സി.വി. വർഗീസ് പറഞ്ഞു.