2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ

വത്തിക്കാൻ സിറ്റി: 2024 വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫീദെസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികർക്കും അഞ്ച് അൽമായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്‌ടമായി. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി അഞ്ചു വൈദികരും യൂറോപ്യൻ രാജ്യങ്ങളില്‍ രണ്ടു വൈദികരും കൊല്ലപ്പെട്ടു

ക്രൈസ്തവവിശ്വാസ മാതൃക നല്‍കിയവരില്‍ കൂടുതലും മധ്യവയസ്കരും യുവജനങ്ങളുമാണ്.

2024ല്‍ രക്തസാക്ഷികളായി ക്രൈസ്തവവിശ്വാസ മാതൃക നല്‍കിയവരില്‍ കൂടുതലും മധ്യവയസ്കരും യുവജനങ്ങളുമാണ്. 2023ല്‍ 20 പേരായിരുന്നു ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത്. കഴിഞ്ഞ 24 വർഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലാകെ 608 മിഷനറിമാരും അല്മായ വിശ്വാസികളുമാണ് വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്തത്.

കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിൽ

ആഫ്രിക്കയിലെ, ബുർക്കിനോ ഫാസോ, കാമറൂണ്‍, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. അതുപോലെ ലാറ്റിനമേരിക്കയില്‍ കൊളംബിയ, ഇക്വഡോർ, ഹോണ്ടുറാസ്, മെക്സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലും മിഷനറിമാർക്ക് തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജീവൻ ദാനമായി നല്‍കേണ്ടി വന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →