കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍ .കണ്ണൂർ ചാലാട് സ്വദേശി എം.പി അനില്‍ കുമാറാണ് .50,000 രൂപ അഡ്വാൻസ് വാങ്ങുന്നതിനിടെ പിടിയിലായത് പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റുന്നതിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത്.

പന്തീരങ്കാവ് കൈമ്പാലത്തെ ഒരേക്കറിലെ 30 സെന്റ് ഭൂമി തരം മാറ്റുന്നതിന് രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ഇതില്‍ ആദ്യ ഘഡു 50,000 രൂപയുമായി 30 .ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ പണവുമായി എത്തുകയും കൈമാറുന്നതിനിടയില്‍ കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അനില്‍ കുമാറിനെ പിടികൂടുകയുമായിരുന്നു.

ഇയാള്‍ക്കെതിരെ മുൻപും പരാതികള്‍ ഉണ്ടായിരുന്നു

കഴിഞ്ഞ 28 നാണു വിജിലൻസിന് പരാതി ലഭിച്ചത്. തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. 15 വർഷമായി അനില്‍കുമാർ വില്ലേജ് ഓഫീസറായി ജോലി ചെയുന്നു. ഈ വർഷമാണ് പന്തീരങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്. ഇയാള്‍ക്കെതിരെ മുൻപും പരാതികള്‍ ഉണ്ടായിരുന്നു. വിജിലൻസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →