ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധിഎംപി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.തീരുമാനത്തില്‍ സന്തോഷമെന്നും ഇനി ഫണ്ടുകള്‍ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്സി’ല്‍ കുറിച്ചു.

‘അമിത് ഷാ ഒടുവില്‍ ഈ തീരുമാനം എടുത്തതില്‍ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങള്‍ക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം’ എന്ന് പ്രിയങ്ക എക്സില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →