കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ നടപടികൾ സ്വീകരിക്കുവാൻ കർഷകരെ അനുവദിക്കാത്തതിലും ഉള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടന നേതാക്കൾ കട്ടപ്പന ഗാന്ധി സ്ക്വയറിൽ കൂട്ടായ്മ സംഘടിപ്പിച്ചു .
ഇടുക്കി ജില്ലയില്‍ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി
സി എച്ച് ആർ ഭൂമി അവകാശ സമിതി , കട്ടപ്പന ദർശന, , ഗ്രീൻ അലയൻസ് , ജന ശക്തി, ബഫർ സോൺ ആക്ഷൻ കൗൺസിൽ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ പ്രതിഷേധ കൂട്ടായ്മ ഗാന്ധി സ്ക്വയറിൽ നടത്തിയത്.
ഈ.ജെ. ജോസഫ് ഉത്ഘാടനം ചെയ്തു. ബാബു പുളിമൂട്ടിൽ, കെ.പി. ഫിലിപ്പ്, സണ്ണി കൊല്ലാറ, കെ.കെ. സുശീലൻ, സാജു വള്ളക്കടവ്, അനിൽ.എസ്.കൊച്ചുകുടി, ഷിബു ചെല്ലപ്പൻ, പി.ഡി. രവികുമാർ, എം.യു. രാജശേഖരൻ, പി.ഡി. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു
