ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദില്ലി: കനത്ത് മൂടല്‍ മഞ്ഞിനെ തുടർന്ന് ദില്ലിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഡിസംബർ 28 ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.അടുത്ത 2 ദിവസങ്ങളില്‍ ദില്ലിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് ഏക ആശ്വാസം. 152 ആണ് വായുഗുണനിലവാര സൂചികയില്‍ ദില്ലിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട്

കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മുന്നറിയിപ്പുണ്ട്. അതേസമയം ദില്ലിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് റെക്കോഡ് മഴയാണ്. 24 മണിക്കൂറിനിടെ പെയ്തത് 101 വർഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. സാധാരണ ഡിസംബറില്‍ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →