ശബരിമല: മണ്ഡലമഹോത്സവ ദിനങ്ങളില്‍ 1,042 ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോള്‍ 52 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ഹോട്ടല്‍ ജീവനക്കാരായ 92 പേർക്ക് ഹെല്‍ത്ത് കാർഡ് ഇല്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കാൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളു
ഫോഗിങ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി.
ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് വിവിധയിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. ശുചീകരണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കി
