തിരുവനന്തപുരം : സ്കൂട്ടറില്‍ യാത്രചെയ്യവെ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കള്ളിക്കാട് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്.
യുവാക്കളെ ആക്രമിച്ച ശേഷം കാട്ടുപോത്ത് നെയ്യാർ കനാല്‍ കടന്ന് അടുത്തുള്ള ജയില്‍ കോമ്പൗണ്ടിലേക്ക് കടന്നു. അവിടേക്ക് പോകുന്ന വഴിയിലും കാല്‍നട യാത്രക്കാരനെ കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്.
