തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി.മേനംകുളം തുമ്പ പുതുവല്‍ പുരയിടത്തില്‍ ഡാലിയ ഹൗസില്‍ അജിത് ലിയോണ്‍ എന്ന ലിയോണ്‍ ജോണ്‍സൺ (32)ആണ് പിടിയിലായത്. സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്നും ട്രെയിൻ മാർഗമാണ് ഇയാള്‍ എം.ഡി.എം.എ എത്തിച്ചത്.
ബോംബേറ്, മയക്കുമരുന്ന്,കൊലപാതകശ്രമ കേസുകളിലെ പ്രതിയാണ് ഇയാള്‍.ഡിസംബർ 26 ന് തമ്പാനൂർ ബസ് സ്‌റ്റേഷന് സമീപത്തുനിന്ന് പിടികൂടിയ ഇയാളെ പരിശോധിക്കുന്നതിനിടെയാണ് ഒളിപ്പിച്ച് കടത്തിയ 57ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്.ബംഗളൂരുവില്‍ നിന്നും ട്രെയിൻ മാർഗമാണ് ഇയാള്‍ എം.ഡി.എം.എ എത്തിച്ചത്.
നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ലിയോണ്‍ ജോണ്‍സണ്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴക്കൂട്ടം, തുമ്പ, കഠിനംകുളം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി ബോംബേറ് കേസ്,ലഹരി മരുന്ന് കച്ചവടം,വധശ്രമം,മോഷണം,പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഗുണ്ടാവിരുദ്ധ നിയമപ്രകാരവും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
.
