പാലക്കാട് : പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരള്‍ തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തില്‍ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തില്‍ കർശന നടപടി വേണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ബി ജെ പിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാർട്ടിയില്‍ ഉണ്ടാവില്ല. ശരിയായ ഗൂഡാലോചന ഇതില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാരെ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയില്‍ നിന്നും പുറത്താക്കി
ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും ബിഷപ്പുമാരെ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയില്‍ നിന്നും പുറത്താക്കിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മൂന്നുമാസത്തിനകം ഇയാളെ കോണ്‍ഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു.