മണിപ്പൂരില്‍ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്

ഇംഫാല്‍: മണിപ്പൂർ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഡിസംബർ 17 ചൊവ്വാഴ്ച രാത്രി വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് വയോധികരുടെ കാലിന് പരിക്കേറ്റു. ഹീൻഗാങ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കോങ്‌ബ നദീതീരത്ത് വച്ച്‌ അജ്ഞാതരായ തോക്കുധാരികള്‍ തഖേല്‍ചങ്‌ബാം ഹേമന്ത (55), യെങ്‌ഖോം കേശോ (56) എന്നിവരെ ആക്രമിച്ചതായി പോലീസ് പറഞ്ഞു.

അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

അജ്ഞാതരായ അക്രമികള്‍ സംഭവസ്ഥലത്തെത്തി രണ്ട് പേർക്ക് നേരെ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആക്രമണം കണ്ട നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →