വനംവകുപ്പ് പിരിച്ചുവിട്ട് വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി

കൊച്ചി : വന്യമൃഗങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ കൊല്ലാന്‍ അവസരമൊരുക്കുന്ന വനംവകുപ്പ് പിരിച്ചുവിടണമെന്നും വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിക്കാനിടയായത് വനംവകുപ്പിന്‍റെ ജനദ്രോഹ നയങ്ങള്‍ കാരണമാണ്. നൂറുകണക്കിനാളുകള്‍ കൊല ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വന്യമൃഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് വിചിത്രമാണ്.

വനം മന്ത്രി രാജിവയ്ക്കണം; ഭരണത്തില്‍ തുടരാനുള്ള അര്‍ഹതയില്ല

ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്കു നല്‍കുന്ന സര്‍ക്കാരുകള്‍ക്ക് ഭരണത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും വനം മന്ത്രി രാജിവയ്ക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവിധ നിയമങ്ങളിലൂടെയും വന്യജീവി ആക്രമണങ്ങളിലൂടെയും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢതന്ത്രം വിലപ്പോകില്ല. അതിനെതിരേ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃയോഗം തീരുമാനിച്ചു.

യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →