.ഡല്‍ഹി: ഈ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ മണിപ്പുരിലെ ജനങ്ങള്‍ക്കു നീതി ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് മണിപ്പുർ ഔട്ടർ എംപി ആല്‍ഫ്രഡ് കങ്കം എസ്. ആർതർ. മണിപ്പുരില്‍ ഭരണഘടന തകർക്കപ്പെട്ടെന്ന് ലോക്സഭയില്‍ നടന്ന ഭരണഘടനാ ചർച്ചയില്‍ ആർതർ പറഞ്ഞു.എന്തുകൊണ്ടാണ് മണിപ്പുരിലെ ജനങ്ങളോട് പ്രധാനമന്ത്രി മറുപടി പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. ” രാജ്യത്തെ ഭരണാധികാരി കളോട് ഞാൻ അഭ്യർഥിക്കുന്നു, നിങ്ങളുടെ ആളുകളോട് മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പറയൂ” -കൈകള്‍ കൂപ്പിക്കൊണ്ട് ആർതർ അഭ്യർഥിച്ചു.
സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ കഴിയാത്തത് രാജ്യത്തിന് അപമാനമാണ്
” കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള കലാപങ്ങള്‍ക്ക് മണിപ്പുരിലെ കുട്ടികളും സ്ത്രീകളും സാക്ഷ്യം വഹിച്ചു. സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ കഴിയാത്തത് രാജ്യത്തിന് അപമാനമാണ്. മണിപ്പുർ പ്രശ്നം രാഷ്‌ട്രീയം കാണാതെ പരിഹരിക്കണം. രാജ്യം മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി വളരാൻ കുതിക്കുകയാണ്. എന്നാല്‍ സ്വന്തം ജനങ്ങള്‍ക്കു സംരക്ഷണം നല്‍കാതെ അതെങ്ങനെ സാധ്യമാകും. ”-ആർതർ ചൂണ്ടിക്കാട്ടി.