ചിറ്റാരിക്കാല്‍ (കാസർഗോഡ്): കാസ, ക്രോസ് എന്നിവ സഭയുടെ ഔദ്യോഗിക സംഘടനകളല്ലെന്നും അവരുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം സഭയ്ക്കില്ലെന്നും ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി.അവരുടെ പ്രവർത്തനങ്ങളിലെ നന്മകളെ നമ്മളാരും തള്ളിപ്പറയുന്നില്ല. അതിനെക്കുറിച്ചൊന്നും വിയോജിപ്പില്ല. സഭാ നേതൃത്വവുമായി ഒത്തുപോകുകയാണെങ്കില്‍ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കാൻ തയാറാണ് -അദ്ദേഹം പറഞ്ഞു.
യു ടോക് യുവജന സിമ്പോസിയത്തില്‍ യുവാക്കളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു
ചിറ്റാരിക്കാലില്‍ നടക്കുന്ന തലശേരി അതിരൂപതാതല ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച യു ടോക് യുവജന സിമ്പോസിയത്തില്‍ യുവാക്കളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ആർച്ച്‌ബിഷപ്
