ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

.ജയ്പൂർ: ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. 2024 ഡിസംബർ 12 ന് പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയില്‍ ജില്ലാ റിസർവ് ഗാർഡും സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന.

യൂണിഫോം ധരിച്ച ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തെരച്ചില്‍ തുടരുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. യൂണിഫോം ധരിച്ച ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് നിന്ന് ആയുധ ശേഖരെ കണ്ടെത്തി. ഓപ്പറേഷൻ തുടരുകയാണ്. കഴിഞ്ഞ ദിവസം ബീജാപൂരില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ഐ.ഇ.ഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബിജാപുർ മേഖലയില്‍ പ്രദേശവാസിയെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →