ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തും

തിരുവനന്തപുരം : സ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലോ സ്റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ മിഠായി പദ്ധതിയിലോ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ അംഗം ഡോ.എഫ്.വില്‍സണ്‍ നിർദ്ദേശം നല്‍കി.

കുട്ടികളെ വിവേചനപരായി മാറ്റി നിർത്തുന്ന ഇൻഷ്വറൻസ് കമ്പനികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം.Jewanal, diabitics,

സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ നയങ്ങളും പ്രവർത്തനങ്ങളും നിരന്തരമായി പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തു ന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. തന്റെ മകൻ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതനാണ്. ചികിത്സയ്ക്കു വേണ്ടി സ്റ്റാർ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങള്‍ കുട്ടിക്ക് ഇൻഷ്വറൻസ് നിഷേധിച്ചു.

കുട്ടികള്‍ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണം

കുട്ടികളെ വിവേചനപരായി മാറ്റി നിർത്തുന്ന ഇൻഷ്വറൻസ് കമ്പനികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം.ജുവനൈല്‍ ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങള്‍ പരാമർശിച്ച്‌ കുട്ടിയുടെ മാതാവ് കമ്മിഷന് നല്‍കിയ പരാതിയിന്മേലാണ് നടപടി. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →