ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകള്‍ കണ്ടെത്തുമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് സ്കൂള്‍ വിദ്യാർഥിനികളാണ് മരിച്ചത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പയ്ക്കടുത്ത് പനയമ്പാടത്ത് ഡിസംബർ 12 വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ട് നാല് സ്കൂള്‍ വിദ്യാർഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികള്‍.
വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.