ഷാര്‍ജ: ഷാര്‍ജയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍, സോപാധിക മോചനം അനുവദിക്കാമെന്ന് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം.2024 ഡിസംബർ 10 ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ശിക്ഷയുടെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കിയ തടവുകാരെ പരോളില്‍ വിട്ടയക്കും
ശിക്ഷയുടെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കിയ തടവുകാരെ പരോളില്‍ വിട്ടയക്കാമെന്നും ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങളോടെ ഒരു മാസമോ അതില്‍ കൂടുതലോ പരോള്‍ അനുവദിക്കാം.ഷാര്‍ജ പോലീസ് കമാന്‍ഡര്‍~ഇന്‍~ചീഫ് തടവുകാരന്റെ സോപാധിക മോചനത്തെക്കുറിച്ച് തീരുമാനം എടുക്കുകയും എമിറേറ്റിന്‍റെ പബ്ളിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും തീരുമാനം നടപ്പാക്കുന്നത്