ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയുടെ വിവാഹം അല്‍ വജബ കൊട്ടാരത്തില്‍ വച്ച് പ്രൗഢഗംഭീരമായി നടന്നു.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനിയും മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അല്‍താനിയും വിവാഹ ചടങ്ങില്‍ എത്തിയ അതിഥികളെ സ്വീകരിച്ചു.
വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ വിവാഹാഘോഷത്തില്‍ പങ്കെടുത്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനി, മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അല്‍താനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അല്‍താനി, അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അല്‍താനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അല്‍താനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അല്‍താനി, ഷെയ്ഖ് മിഷാല്‍ ബിൻ ഹമദ് അല്‍താനി തുടങ്ങിയ ഭരണാധികാരികളും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തു.