തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.
ശശി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി. ശശിക്കെതിരെ അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങങ്ങള്‍ക്കെതിരായാണ് പി. ശശിയുടെ നടപടി.അൻവർ നുണകള്‍ മാത്രം പറഞ്ഞുനില്‍ക്കേണ്ട ഗതികേടിലാണ്, എന്ത് തെളിവാണുള്ളത്, താൻ നവീൻ ബാബുവിനെ ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ല, അൻവർ നിരത്തുന്നത് ദുരാരോപണങ്ങളാണ്. നിയമനടപടി സ്വീകരിക്കും എന്നാണ് പി. ശശി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല.ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും.ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
