തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഡിസംബർ 6 ന് പുറത്തിറങ്ങും. 5ന് വൈകുന്നേരം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത്
മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍ വരിക
ഡിസംബർ ഒന്നു മുതല്‍ മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍ വരികയെന്നാണ് വിവരം. ഈ വർഷം യൂണിറ്റിന് 30 പൈസയുടെ വർധനയാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നും യൂണിറ്റിന് 10 പൈസ അധികമായി ഏർപ്പെടുത്തണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.