ഡല്‍ഹി: .ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തു തയാറാക്കിയ പഴയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ത്യക്കാരെ ശിക്ഷിക്കാനും അടിമകളായി നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ വിജയകരമായി നടപ്പാക്കിയതു മഹത്തായ ചുവടുവയ്പ്പാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ പുതുതായി അവതരിപ്പിച്ച ന്യായ സംഹിത ‘ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി’ എന്ന ജനാധിപത്യ തത്വങ്ങളെ ശക്തിപ്പെടുത്തുന്നു. ഇന്ത്യന്‍ ജനതയെ അടിച്ചമര്‍ത്തുന്നതും ചൂഷണം ചെയ്യുന്നതുമായിരുന്നു ബ്രിട്ടീഷ് ക്രിമിനല്‍ നിയമങ്ങള്‍.
സ്വാതന്ത്ര്യം ലഭിച്ചിട്ടും ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ അതേ ശിക്ഷാനിയമത്തിന് കീഴിലാണ് രാജ്യം പ്രവര്‍ത്തിച്ചത്.
1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഈ കൊളോനിയല്‍ നിയമങ്ങളില്‍നിന്നും മോചിതരാകുമെന്നു ജനങ്ങള്‍ പ്രതീക്ഷിച്ചു. 1857-ലെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിന്റെ വേരുകളെ ഇളക്കി. ഇതോടെയാണ് 1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി.), തൊട്ടുപിന്നാലെ ക്രിമിനല്‍ പ്ര?സീജിയര്‍ കോഡ് (സിആര്‍.പി.സി.) എന്നിവ അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ചിട്ടും ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ അതേ ശിക്ഷാനിയമത്തിന് കീഴിലാണ് രാജ്യം പ്രവര്‍ത്തിച്ചത്. കാലക്രമേണ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും കൊളോണിയല്‍ മനോഭാവം തുടരുന്ന നിയമങ്ങള്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു.
മഹത്തായ ചുവടുവയ്പ്പ്
അടിമകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ എന്തിന് നമ്മള് ഒരു സ്വതന്ത്ര രാജ്യത്ത് തുടരണം?. ഈ കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ച് രാജ്യത്തിന്റെ ജനാധിപത്യ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന നിയമ ചട്ടക്കൂടിലേക്ക് മാറേണ്ടത് അനിവാര്യമായിരുന്നു.’ -പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാടിലേക്കു നീങ്ങുമ്പോള്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കിയതു മഹത്തായ ചുവടുവയ്പ്പാണ്.
പുതിയ നിയമങ്ങള്‍ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് പൗരന്മാര് നിരീക്ഷിക്കണം
ഭരണഘടനയുടെ 75-ാം വാര്‍ഷികത്തില്‍, ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത ആദര്‍ശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നിയമങ്ങളുടെ അവതരണം.- പ്രധാനമന്ത്രി പറഞ്ഞു. പുതിയ നിയമങ്ങള്‍ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് പൗരന്മാര് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 ജൂലൈ ഒന്നിനാണു മൂന്നു പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കിയത്
