ഡല്‍ഹി: രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗദരി ലോക് സഭയില്‍ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 70 ശതമാനം കർഷകരും കടത്തിലായ കേരളം ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്താണ്.
90 ശതമാനത്തിന് മുകളില്‍ കർഷകർക്കും ബാധ്യതയുള്ള ആന്ധ്രയും തെലുങ്കാനയും ഒന്നും രണ്ടും സ്ഥാനത്ത്. കണക്കനുസരിച്ച് കേരളത്തില്‍ ഒരു കാർഷിക കുടുംബത്തിന്റെ മാസവരുമാനം 17915 രൂപയാണ്. ദേശീയ മാസവരുമാന ശരാശരി 10,218 രൂപയും. 2019ല്‍ നടത്തിയ 77 മത് ദേശീയ സാമ്ബിള്‍ സർവേയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിവരം നല്‍കിയത്