ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

.തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. വികസന ഫണ്ടിന്‍റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ മൂന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് ആകെ 1,929 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകള്‍ക്ക് 375 കോടിയും, മുനിസിപ്പാലിറ്റികള്‍ക്ക് 377 കോടിയും വകയിരുത്തി. കോർപറേഷനുകള്‍ക്ക് 282 കോടിയും അനുവദിച്ചു.

വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1,000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 193 കോടിയും കോർപറേഷനുകള്‍ക്ക് 222 കോടിയും ലഭിക്കും. മെയിന്‍റനൻസ് ഗ്രാന്‍റിലും ഗ്രാമപഞ്ചായത്തുകള്‍ക്ക് 929 കോടി രുപയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 75 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 130 കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 184 കോടിയും കോർപറേഷനുകള്‍ക്ക് 60 കോടിയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →