പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി

തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗണ്‍ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാല്‍ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗണ്‍സിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന വള്ളക്കടവിലെ കെട്ടിടത്തിൽ നവംബർ 27 ന് രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയിരുന്നു. കോർപറേഷനില്‍ നിന്നുള്ള ഹെല്‍ത്ത് ഇൻസ്‌പെക്ടർ രാജേഷ് അടക്കമുള്ളവരാണ് പരിശോധനയ്‌ക്കെത്തിയത്. വിഷയത്തില്‍ കൗണ്‍സിലർ ഷാജിത നാസറും ഇടപെട്ടിരുന്നു.

പാചകശാല അടച്ചുപൂട്ടുമെന്ന് കൗണ്‍സിലർ പറഞ്ഞിരുന്നു.

പാചകശാല അടച്ചുപൂട്ടണമെന്ന് ഒരാഴ്ച മുൻപ് താക്കീത് നല്‍കിയിരുന്നു. സ്ഥലത്ത് പ്രവർത്തിക്കുന്നത് ഗോഡൗണ്‍ ആണെന്നാണ് തങ്ങളോടാണ് പറഞ്ഞതെന്നാണ് കൗണ്‍സിലർ പറയുന്നത്. ഒരാഴ്ച മുൻപ് തങ്ങള്‍ വന്ന് പരിശോധിച്ചപ്പോള്‍ ഇവിടെ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. അന്ന് താക്കീത് നല്‍കിയതാണ്. നാട്ടുകാരുടെ പ്രശ്നം പരിഹരിച്ച ശേഷം മാത്രം ഗോഡൗണ്‍ പ്രവർത്തനം തുടർന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായി കൗണ്‍സിലർക്ക് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകർത്തിയ മാദ്ധ്യമപ്രവർത്തകരെയും സിഐടിയു പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം അടക്കമുള്ളവർ പങ്കുവച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →