ഡല്‍ഹി: ഡോക്യുമെന്‍ററികളെ പ്രീ സെൻസർഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംവിധായകൻ അമോല്‍ പലേക്കർ സമർപ്പിച്ച ഹർജി 2025 ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി .ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദമാണു ഹർജിക്കാരൻ ഉയർത്തുന്നത്. 2017 ല്‍ സമർപ്പിച്ച ഹർജിയാണു പരിഗണിക്കാൻ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചത്
നിയമത്തില്‍ സർക്കാർ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെകിലും ഡോക്യുമെന്‍ററികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി.