പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍

ജോർജ്ടൗണ്‍: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി 2024 നവംബർ 20 ന് ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണില്‍ കാലുകുത്തുന്നത്. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്‍റ് ഇർഫാൻ അലി വിമാനത്താവളത്തിലെത്തി. പ്രസിഡന്‍റിനൊപ്പം ഗ‍യാന പ്രധാനമന്ത്രി മാർക് ആന്‍റണി ഫിലിപ്സും കാബിനറ്റ് മന്ത്രിമാരും സ്വീകരിക്കാനെത്തിയിരുന്നു. ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചല്‍, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടി എന്നിവരും എത്തി.

ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം മോദിക്ക് സമ്മാനിക്കും

ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ് ‘, ബാർബഡോസിന്‍റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ‘ എന്നിവ മോദിക്കു സമ്മാനിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →