വത്തിക്കാന്‍: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. 2024 നവംബർ 20 ന് നടന്ന പൊതുസമ്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്ത്രാഷ്‌ട്ര ദിനമായിരുന്നു ഇനവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബർ 20 അന്താരാഷ്‌ട്രദിനമായി ആചരിക്കുന്നത്. . സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്‍റെ വിഷയം
മാർപാപ്പ പ്രഖ്യാപനം നടത്തിയയുടന്‍ കുട്ടികള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിയെത്തി.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർപാപ്പ പറഞ്ഞു.സെന്‍റ് എജീഡിയോയില്‍നിന്നുള്ള 100 കുട്ടികളുമായി മാർപാപ്പ വത്തിക്കാൻ ചത്വരത്തില്‍ നടന്ന പൊതുസമ്പർക്ക പരിപാടിക്കിടയില്‍ കൂടിക്കാഴ്ച നടത്തി. ബാലാവകാശ ലോകസമ്മളനം വിളിച്ചുചേർക്കുമെന്ന പ്രഖ്യാപനം മാർപാപ്പ നടത്തിയയുടന്‍ കുട്ടികള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
യുക്രെയ്ന്‍ വിദ്യാർഥിയുടെ കത്തു വായിച്ച് മാർപാപ്പ
വത്തിക്കാൻ: റഷ്യ-യുക്രെയ്ന്‍ യുദ്ധം ആയിരം ദിവസം പിന്നിട്ടതിനെ അനുസ്മരിച്ച് യുക്രെയ്നില്‍നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്തു വായിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ നടന്ന പൊതുസമ്പർക്ക പരിപാടിയുടെ അവസാനമാണ് മാർപാപ്പ കത്തു വായിച്ചത്.”സഹനത്തിന്‍റെ ആയിരം ദിനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളുടെ സ്നേഹത്തിന്‍റെ ആയിരം ദിനങ്ങളെക്കുറിച്ചുകൂടി’ അങ്ങു പറയുമോ എന്ന് വിദ്യാർത്ഥികത്തിലൂടെ മാർപാപ്പയോട് ആവശ്യപ്പെട്ടു.
.””മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം”
യുദ്ധം തുടങ്ങിയതിന്‍റെ ആയിരം ദിനത്തിന് രണ്ടു ദിവസം മുമ്പ് യുക്രെയ്നില്‍നിന്ന് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്ത് ലഭിച്ചുവെന്നു പറഞ്ഞാണ് മാർപാപ്പ വായിച്ചത്.യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ ഭാര്യ ഒലിന സെലന്‍സ്കിയും പൊതുസമ്പർക്ക പരിപാടിയില്‍ പങ്കെടുത്തു.””മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം” എന്നാണ് മാർപാപ്പ യുക്രെയ്ന്‍ യുദ്ധത്തെ വിശേഷിപ്പിച്ചത്