വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയെടുത്തതായി പരാതി

മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി.മലപ്പുറം കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് വിസ തട്ടിപ്പിന് 23 യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് ജോലി ഒഴിവുണ്ടെന്ന് ഫേസ്ക്കിലൂടെയാണ് ജിഷാദ് ഒരു കമ്പനിയുടെ പേരില്‍ പരസ്യം നല്‍കിയിരുന്നത്. തുടർന്നാണ് യുവാക്കള്‍ ജോലിക്കായി സമീപിച്ചത്. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല.

തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്.

പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച്‌ യുവാക്കളില്‍ നിന്നും നിന്ന് പണവും വാങ്ങി. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഇവരെക്കൂടാതെ നൂറോളംപേർ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്. ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി മാദ്ധ്യമങ്ങളോട് പറഞ്ഞു..

അൻപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വിസ തട്ടിപ്പ് സംഘം തട്ടിയെടുത്തത്

പണം നല്‍കി കാത്തിരുന്നിട്ടും ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് യുവാക്കള്‍ മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോള്‍ കമ്പനി ഉടമകള്‍ ഫോണെടുക്കുന്നില്ലെന്നും ഇവർ സ്ഥലത്തുണ്ടോ എന്ന് അറിവില്ലെന്നും പരാതിക്കാർ പറയുന്നു. പലരില്‍ നിന്നായി അൻപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വിസ തട്ടിപ്പ് സംഘം തട്ടിയെടുത്തിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →