തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട്ടെ വിജയം. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥൻ. പാലക്കാട് വിജയം എൻഡിഎയ്ക്ക്. മൂന്നാം സ്ഥാനത്ത് യുഡിഎഫ് എന്നാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്.
പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ബിജെപിക്ക് അനുകൂലമാണെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം
