ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

.റിയോ ഡി ജനീറോ: വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രസീലില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് സന്ദർശനം. നൈജീരിയയിലെ ദ്വിദിന പര്യടനം അവസാനിപ്പിച്ച്‌ നവംബർ 17 ഞായറാഴ്ചയാണ് മോദി ബ്രസീലിൽ എത്തിയത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച നടത്തി.

ബ്രസീലില്‍ എത്തിയ മോദി നവംബർ 19 ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച നടത്തി.പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിലെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മെലോനി എക്‌സില്‍ കുറിച്ചു.

ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതായി മോദി എക്‌സില്‍ കുറിച്ചു

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയി മോണ്ടിനെഗ്രോയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ-നോര്‍വേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികള്‍ ആരാഞ്ഞതായി വിദേശകാര്യ മന്ത്രാലയം എക്സില്‍ പറഞ്ഞു.

ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടര്‍ ഗീതാ ഗോപിനാഥും മോദിയെ കണ്ടു.

ഉച്ചകോടിക്കിടെ ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടര്‍ ഗീതാ ഗോപിനാഥും മോദിയെ കണ്ടു. ബ്രസീല്‍, സിംഗപ്പുര്‍, സ്‌പെയിന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളുമായും മോദി സംവദിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി ഹ്രസ്വ സംഭാഷണം നടത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →