കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താല്‍ 2024 നവംബർ 19ന്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹർത്താല്‍. പുനരധിവാസ പ്രവർത്തനങ്ങളിലെ മന്ദഗതിയിലും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യത്തില്‍ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താല്‍.
വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി .
ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവർ സഹകരിക്കും. ഹർത്താലിനോടുള്ള സമീപനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ചേർന്ന് തീരുമാനം എടുത്തിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി ജോജിൻ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു.
സ്വകാര്യ ബസുകള്‍ ഇന്ന് സർവീസ് നിർത്തിവയ്ക്കും
ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സർവീസ് നിർത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് പി.കെ. ഹരിദാസ് പറഞ്ഞു. പുലർച്ചെയുള്ള ദീർഘദൂര സർവീസുകള്‍ പതിവുപോലെ നടത്തുമെന്നു കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.