ഡല്‍ഹി/റിയോ ഡി ഷനേറ: നവംബർ 18-19 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ (18.11.2024) ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം.രാജ്യത്തെ ഇന്ത്യൻ വംശജരുടെ നീണ്ടനിര മോദിയെ കാണാനായി അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു ബ്രസീലിലെ വേദപണ്ഡിതർ അദ്ദേഹത്തെ സ്വീകരിച്ചു.
”നീതിയുക്തമായ ലോകവും സുസ്ഥിരമായ ഭൂമിയും” ജി20 ഉച്ചകോടിയുടെ പ്രമേയം
ലോകനേതാക്കളുമായുള്ള ക്രിയാത്മകമായ ചർച്ചകള്‍ക്കായി കാത്തിരിക്കുന്നതായി മോദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പം ഒരു ട്രോയിക്ക അംഗമാണ് ഇന്ത്യ. നീതിയുക്തമായ ലോകവും സുസ്ഥിരമായ ഭൂമിയും എന്നതാണ് ഇത്തവണ ജി20 ഉച്ചകോടിയുടെ പ്രമേയം