.കോഴിക്കോട്: കഞ്ചാവ് വില്പനക്കാരെ തിരഞ്ഞുപോയ പൊലീസിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പൊലീസുകാർക്ക് പരിക്കേറ്റു. പഴയചിത്ര ടാക്കീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുള്ള, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രവീണ്‍ കുമാർ, സിനു രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 നവംബർ 18 നാണ് സംഭവം.സംഭവത്തില്‍ പ്രതി മേലൂർ സ്വദേശി രോഹിത്തിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് വില്പന സംഘം പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു.
ഇവിടെ കഞ്ചാവ് വില്പന വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ പ്രദേശത്തുണ്ടായിരുന്ന കഞ്ചാവ് വില്പന സംഘം പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു. ലഹരി മാഫിയ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.
