മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ് : വി.ഡി സതീശൻ

പാലക്കാട് : കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ.രിഹസിച്ചു.വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊട്ടിക്കലാശം ആയപ്പോഴേക്കും യു.ഡി.എഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നല്‍കി.കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറ‍ഞ്ഞു.സന്ദീപ് വാര്യർ വന്നപ്പോള്‍ ബി.ജെ.പി ക്യാമ്പിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്‍റെ ആലയില്‍ പാർട്ടിയെ കെട്ടി.മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങള്‍ക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയുമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ്

പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദു അഭിമുഖത്തിന്‍റെ തുടർച്ചയാണ്. ഉജ്വലമായ മതേതരത്വത്തിന്‍റെ മാതൃക പുലർത്തുന്നയാളാണ് പാണക്കാട് തങ്ങള്‍. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ്.ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭരണത്തിന്‍റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍ ആകുമെന്ന് പറയാൻ ഞങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →