തൊഴില്‍മേള കരിയർ ഫയർ തിരുവനന്തപുരത്ത്

ആര്യനാട്: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷൻ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ തൊഴില്‍മേള കരിയർ ഫയർ 2024നവംബർ 16ന് രാവിലെ 8.30മുതല്‍ ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടക്കും.വിവിധ മേഖലകളിലെ 30 പ്രൊഫഷണല്‍ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 400ലധികം തൊഴിലവസരങ്ങളാണുള്ളത്.

വിവിധ യോഗ്യതയുള്ളവർക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം

എസ്.എസ്.എല്‍.സി, പ്ലസ്ടു,ഡിഗ്രി,ബി-ടെക്,ഐ.ടി.ഐ ഡിപ്ലോമ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.രാവിലെ 8.30 മുതല്‍ സ്‌പോർട്ട് രജിസ്ട്രേഷൻ ആരംഭിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. ഉദ്യോഗാർത്ഥികള്‍ ഒന്നിലധികം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും കരുതണം. വിവരങ്ങള്‍ക്ക് 0471-3586525.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →